Breaking News

വയനാടിന്റെ പുനരധിവാസത്തിനായി കാസർകോട് ജില്ലാ പഞ്ചായത്ത് അരക്കോടി നൽകും.ജില്ലാ അംഗങ്ങൾ ഒരു മാസത്തെ ഓണറേറിയവും .

വയനാടിന്റെ പുനരധിവാസത്തിനായി കാസർകോട് ജില്ലാ പഞ്ചായത്ത് അരക്കോടി നൽകും.
ജില്ലാ അംഗങ്ങൾ ഒരു മാസത്തെ ഓണറേറിയവും നൽകാനും തീരുമാനിച്ചു. വയനാട് കലക്ടറേറ്റ് ആവശ്യപ്പെട്ടതു പ്രകാരം 5000 പ്ലേറ്റ്, 500 പ്രഷർ കുക്കർ എന്നിവ ചലഞ്ചിലൂടെ കണ്ടെത്തും. യോഗത്തിൽ പ്രസിഡന്റ് പി.ബേബി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ കെ. ശകുന്തള, എം. മനു, എസ്.എൻ.സരിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സിജി മാത്യു, കെ. മണികണ്ഠൻ, ശൈലജ ഭട്ട്, ഗോൾഡൻ റഹ്മാൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.കെ.സജീവ് സ്വാഗതം പറഞ്ഞു.

No comments