അപകടമൊളിപ്പിച്ച് നീലേശ്വരം അഴിത്തല ആലിങ്കീൽ അമ്പലം-മഖാം റോഡ്
അരികുകൾ ഇടിഞ്ഞും കാടുമൂടിയും നഗരസഭയിലെ തീരദേശ റോഡുകള്‍ മിക്കതും അപകടവഴിയായി.
തൈക്കടപ്പുറം അഴിത്തല ആലിങ്കല്‍ ഭദ്രകാളി ക്ഷേത്രം മുതല്‍ അഴിത്തല മഖാം പരിസരത്തേക്കുള്ള തീരദേശറോഡ് ഇരുവശവും കാടുമൂടിയ നിലയിലാണ്. കിഴക്കുഭാഗത്ത് പുഴയുടെ കരഭിത്തി കൂടി തകര്‍ന്നതോടെ അപകടസാധ്യതയ്‌ക്ക് ആക്കം കൂടിയിട്ടുണ്ട്. സ്ഥലപരിചയമില്ലാത്ത ആരെങ്കിരും റോഡ് അരികോടടുപ്പിച്ച് വാഹനം പാര്‍ക്ക് ചെയ്‌താല്‍ 18 അടി താഴ്‌ചയുള്ള പുഴയിലേക്കു മറിയുമെന്ന സ്ഥിതിയാണ്. അഴിമുഖത്തിന്റെ സമീപമായതിനാല്‍ അടിയൊഴുക്കും അധികമാണ് ഇവിടെ. പുലര്‍ച്ചെ മീന്‍പിടിക്കാന്‍ പോകുന്ന നൂറുകണക്കിന് തൊഴിലാളികള്‍ വാഹനമിറങ്ങുന്ന സ്ഥലംകൂടിയാണ് ഇവിടം. പ്രദേശവാസികളായ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ആശ്രയമാണ് ഈ റോഡ്.
No comments