കവർച്ചാ പരമ്പരയിൽ നടുങ്ങി നിൽക്കുന്ന നീലേശ്വരത്ത് വീണ്ടും കവർച്ച.
കവർച്ചാ പരമ്പരയിൽ നടുങ്ങി നിൽക്കുന്ന നീലേശ്വരത്ത് വീണ്ടും കവർച്ച.
കിഴക്കൻകൊഴുവൽ മയിലിട്ട തറവാട്ടിലാണ് മോഷണം നടന്നത്. ആൾത്താമസമില്ലാത്ത തറവാട് ഭവനത്തിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന് ഭണ്ഡാരം തകർത്ത് പണം എടുക്കുകയായിരുന്നു. തറവാട് ഭവനത്തിന്റെ 3 പൂട്ടുകളും തകർത്തിരുന്നു. പണം എടുത്ത് ഭണ്ഡാരം സമീപത്ത് തന്നെ ഉപേക്ഷിച്ച നിലയിലായിരുന്നു. കർക്കടക വാവ് ചടങ്ങുകളുടെ ഒരുക്കങ്ങൾക്കെത്തിയവരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. എസ്ഐ, മധുസൂദനൻ മടിക്കൈയുടെ നേതൃത്വത്തിൽ നീലശ്വരം പോലീസ് സ്ഥലത്തെത്തി.
No comments