നീലേശ്വരത്തും കാഞ്ഞങ്ങാട്ടുമായി നടന്ന മോഷണങ്ങളിൽ ബിഎസ്എൻഎലിന് നഷ്ടപ്പെട്ടത് 16,36,438 രൂപയുടെ ഉപകരണങ്ങൾ.
നീലേശ്വരത്തും കാഞ്ഞങ്ങാട്ടുമായി നടന്ന മോഷണങ്ങളിൽ ബിഎസ്എൻഎലിന് നഷ്ടപ്പെട്ടത് 16,36,438 രൂപയുടെ ഉപകരണങ്ങൾ. ദേശീയപാതയോരത്ത് നീലേശ്വരം കരുവാച്ചേരിയിലെ കോ ആക്സിയൽ സ്റ്റേഷനിൽ ബാത്റൂമിന്റെ ജനൽ വാതിൽ ഇളക്കി മാറ്റി 30 മീറ്റർ കോപ്പർ കേബിൾ, ബാറ്ററികൾ തമ്മിൽ ബന്ധിപ്പിക്കുന്ന സ്ട്രിപ്പ് എന്നിവയാണ് കടത്തിക്കൊണ്ടു പോയത്. 72, 200 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ബിഎസ്എൻഎൽ നീലേശ്വരം എസ്ഡിഇ കണ്ണൂർ പള്ളിക്കുളം ദേവി കൃപയിലെ എ.സിബീഷിന്റെ (45) പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ബിഎസ്എൻഎലിന്റെ ന്യൂ എക്സ്ചേഞ്ച് മൊബൈൽ ടവറിൽ നിന്ന് 15, 64, 238 രൂപയുടെ ഉപകരണങ്ങൾ നഷ്ടപ്പെട്ടു. വിവിധയിനത്തിൽ പെട്ട 201 മീറ്റർ വരുന്ന കേബിൾ, 24 ജമ്പർ കേബിളുകൾ, 3 ആർആർഎച്ച് ബോക്സുകൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. സബ് ഡിവിഷനൽ എഞ്ചിനീയർ ടി ഷനീതിന്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ് എടുത്ത് അന്വേഷണം ഊർജിതമാക്കി.
No comments