നീലേശ്വരം കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആതിഥ്യമരുളുന്ന കോസ്മോസ് സെവൻസ് സീസൺ ത്രി ഓൾ ഇന്ത്യാ ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടക സമിതി ഓഫീസ് ഓഗസ്റ്റ് 18 മുതൽ പ്രവർത്തനം തുടങ്ങും.
18 ന് വൈകുന്നേരം 4 മണിക്ക് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ താരവുമായ യു.ഷറഫലി ഉദ്ഘാടനം ചെയ്യും. ഡിസംബർ-ജനുവരി മാസങ്ങളിലായാണ് ടൂർണമെന്റ്. നേരത്തെ 2016 ലും 2018 ലും കോസ്മോസ് സെവൻസ് സംഘടിപ്പിച്ചിരുന്നു. ഇതേ ലോഗോ തന്നെ ഇക്കുറിയും തുടരാനും തീരുമാനിച്ചു.
നീലേശ്വരം കോസ്മോസ് സെവൻസ് സംഘാടക സമിതി ഓഫീസ് ഓഗസ്റ്റ് 18 ന്
Reviewed by kasaragodupdates
on
August 03, 2024
Rating: 5
No comments