ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
സംസ്ഥാന പൊതു വിദ്യാഭാസ വകുപ്പിന് കീഴിലുള്ള സ്‌റ്റേറ് റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കോളേജിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രോഗ്രാമിൽ മികവ് പുലർത്തുന്നവർക്ക് തൊഴിൽ ഉറപ്പാക്കുന്നതിനുള്ള സേവനങ്ങളും എയർപോർട്ട് മാനേജ്മെന്റ് രംഗത്തുള്ള ഏജൻസികളുടെ സഹകരണത്തോടെ നടത്തും. തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്ആർസി ഓഫീസിൽ നിന്ന് അപേക്ഷാഫോറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 3. ഫോൺ: 9846033001.

No comments