Breaking News

വയനാട്ടിൽ പ്രകൃതിക്ഷോഭത്തിൽ ഒറ്റപ്പെട്ടവർക്ക് സഹായമേകാൻ നാപ്കിൻ ചലഞ്ചുമായി നീലേശ്വരം നഗരസഭ കൗൺസിലർ ഇ. ഷജീർ.

വയനാട്ടിൽ പ്രകൃതിക്ഷോഭത്തിൽ ഒറ്റപ്പെട്ടവർക്ക് സഹായമേകാൻ നാപ്കിൻ ചലഞ്ചുമായി നീലേശ്വരം നഗരസഭ കൗൺസിലർ ഇ. ഷജീർ.
ഇദ്ദേഹം പ്രതിനിധികരിക്കുന്ന ടൗൺ വാർഡ് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന സ്ത്രീകൾക്കുള്ള സാനിറ്ററി നാപ്കിനുകൾ, കുട്ടികൾ, മുതിർന്നവർ എന്നിവർക്ക് ഉപയോഗിക്കാവുന്ന നാപ്കിനുകൾ എന്നിവയാണ് നാപ്കിൻ ചലഞ്ചിലൂടെ ശേഖരിക്കുന്നത്. ഇതിനകം സമാഹരിച്ചവ പായ്ക്ക് ചെയ്ത് തയാറാക്കി. ദുരിത ബാധിത മേഖലയിൽ ക്യാമ്പ് ചെയ്തു പ്രവർത്തിക്കുന്ന കൽപ്പറ്റ എംഎൽഎ, ടി.സിദ്ദിഖിന്റെ പേരിലാണ് ഇവ അയക്കുക. തിങ്കളാഴ്ചയാണ് ഇവ കൊടുത്തയക്കും. വിവരങ്ങൾക്ക്: 9447323059.

No comments