വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ വസ്തുക്കളെത്തിച്ച് യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റി.
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ വസ്തുക്കളെത്തിച്ച് യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ലാ കമ്മിറ്റി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശേഖരിച്ച 2 ലോഡ് സാധനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി വയനാട്ടിലേക്കയച്ചത്. അരി, പഞ്ചസാര തുടങ്ങിയ പലവ്യഞ്ജനങ്ങൾ, സാനിറ്ററി നാപ്കിനുകൾ, കുട്ടികൾക്ക് ആവശ്യമായ തൊട്ടിലുകൾ, മൊബൈൽ ഫോൺ ചാർജറുകൾ, ചെരിപ്പ്, ഷൂസ് എന്നിവയാണ് ക്യാമ്പുകളിൽ എത്തിച്ചത്. ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയന്റെ നേതൃത്വത്വത്തിൽ ജില്ലാ,ബ്ലോക്ക്,മണ്ഡലം,യൂണിറ്റ് തല ഭാരവാഹികളുടെ നേതൃത്വത്തിലാണ് സാധന സാമഗ്രികൾ ശേഖരിച്ചത്. ജില്ലാ ഭാരവാഹികളായ ദീപു കല്യാേട്ട്, സി.കെ. രോഹിത്, വൈശാഖ് എന്നിവരുടെ നേതൃ ക്വത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ സാധന ശേഖരണ കേന്ദ്രത്തിലേക്ക് ഇവയെത്തിച്ചു.
No comments