വയനാട് ദുരിതാശ്വാസം: കെസിഇയു സിഐടിയു നീലേശ്വരം എരിയാക്കമ്മറ്റി സമാഹരിച്ച തുക കൈമാറി
വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ സി ഐ ടി യു നീലേശ്വരം എരിയാക്കമ്മറ്റി ജീവനക്കാരിൽ നിന്നും ശേഖരിച്ച രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി. വിശ്വാ നാഥൻസിപിഐ (എം) സംസ്ഥാനക്കമ്മറ്റിയംഗം കെ.പി.സതീഷ് ചന്ദ്രനെ ഏൽപ്പിച്ചു. നീലേശ്വരത്ത് നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് കെ.രാജൻ അധ്യക്ഷനായി. സി പി ഐ (എം) എരിയാ സെക്രട്ടറി എം.രാജൻ പാറക്കോൽ രാജൻ കെ വി. ദാമോദരൻ . വി.പ്രകാശൻ . കെ.വി.ബാലൻ കെ.പി.സതീശൻ.സി. മോഹനൻ,എം.വിനോദ് കുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി കെ രഘു സ്വാഗതം പറഞ്ഞു.
No comments