സുഹൃത്തുക്കളായ 2 പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
സുഹൃത്തുക്കളായ 2 പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
കൊവ്വൽ സ്‌റ്റോർ മൂർഖൻ കാട് തളാപ്പൻ വീട്ടിലെ കെ. രാജൻ (65), മുത്തപ്പനാർകാവ് കാവുന്തല ഹൗസിലെ കെ.ഗംഗാധരൻ (65) എന്നിവരാണ് മരിച്ചത്. റെയിൽ പാളത്തിനരികിലൂടെ കൊവ്വൽ സ്റ്റോറിലേക്ക് നടന്നു വരികയായിരുന്ന ഇരുവരെയും ട്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. മംഗളൂരുവിലേക്കുള്ള പരശുറാം എക്സ്പ്രസാണ് ഇടിച്ചത്. രാജന്റെ ഭാര്യ: രോഹിണി. മക്കൾ: രാജേഷ്, രൂപേഷ്. സഹോദരൻ: ശശി. ഗംഗാധരന്റെ ഭാര്യ: ചന്ദ്രാവതി. മക്കൾ: രാജേഷ്, രജിത. സഹോദരങ്ങൾ: കോരൻ, പരേതനായ കുഞ്ഞിരാമൻ.
No comments