Breaking News

നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവങ്ങളുടെ സാമ്പത്തിക സമാഹരണം നാളെ തുടങ്ങും.

നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന നവീകരണ ബ്രഹ്മകലശ പെരുങ്കളിയാട്ട മഹോത്സവങ്ങളുടെ സാമ്പത്തിക സമാഹരണം നാളെ തുടങ്ങും.
ക്ഷേത്ര സ്ഥാനികരുടെ സാന്നിധ്യത്തിൽ രാവിലെ 10 ന് ക്ഷേത്രം രംഗമണ്ഡപത്തിലാണ് ചടങ്ങ്. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടനം നിർവഹിക്കും. സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാകും. തൃക്കരിപ്പൂർ ശ്രീ കണ്ണമംഗലം കഴകം അന്തിത്തിരിയൻ കണ്ണോത്ത് കുഞ്ഞമ്പു അന്തിത്തിരിയനെ ചടങ്ങിൽ ആദരിക്കും. പെരുങ്കളിയാട്ടത്തിന്റെ ലോഗോ രൂപകൽപന ചെയ്ത റീജിത്തിനും ഉപഹാരം സമ്മാനിക്കും. ജനപ്രതിനിധികൾ, വിശിഷ്ട വ്യക്തിത്വങ്ങൾ, വിവിധ കഴകം - ക്ഷേത്രം - തറവാട് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും. 2025 മാർച്ച് 1 മുതൽ 9 വരെയാണ് ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശ, പെരുങ്കളിയാട്ട മഹോത്സവങ്ങൾ നടക്കുന്നത്.

No comments