Breaking News

അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി മാരത്തോൺ,ഫ്ലാഷ് മോബ് മത്സരങ്ങൾ സംഘടിപ്പിച്ചു.

ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി മാരത്തോൺ,ഫ്ലാഷ് മോബ് മത്സരങ്ങൾ സംഘടിപ്പിച്ചു. എയ്ഡ്‌സിനെ കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റി, കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം ) എന്നിവയുടെ നേതൃത്വത്തിൽ പടന്നക്കാട് നെഹ്റു ആർട്ട്സ് ആൻഡ് സയൻസ് കോളേജിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ജില്ലയിലെ ആർട്ട്സ് & സയൻസ് പ്രഫഷണൽ കോളേജുകളിലെ കുട്ടികൾ പങ്കെടുത്തു. തൈക്കടപ്പുറം സ്റ്റോർ ജംഗ്ഷനിൽ നിന്നും പടന്നക്കാട് നെഹ്റു ആർട്‌സ് ആൻഡ് വരെ സംഘടിപ്പിച്ച മാരത്തോൺ കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർ പേഴ്സൺ സുജാത കെ വി ഫ്ലാഗ് ഓഫ് ചെയ്‌തു . വാർഡ് കൗൺസിലർ കെ.കെ ബാബു അധ്യക്ഷത വഹിച്ചു .മാരത്തൺ ആൺ കുട്ടികളുടെ വിഭാഗത്തിൽ ജോയൽ വർഗീസ് (കാർഷിക കോളേജ് പടന്നക്കാട് ) വൈശാഖ് (നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ്, പടന്നക്കാട്) , ഗജേന്ദ്ര സിങ് (കാർഷിക കോളേജ് പടന്നക്കാട്) യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടി, പെൺകുട്ടികളുടെ വിഭാഗത്തിൽ നിഖില സി , ജ്യോതിശ്രീ എം , നീതു കെ വി (മൂന്ന്പേരും നെഹ്റു ആർട്‌സ് ആൻഡ് സയൻസ് കോളജ് പടന്നക്കാട് )യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ കാഞ്ഞങ്ങാട് നേഴ്സിംങ് സ്ക്കൂൾ വിദ്യാർത്ഥി വർഷ ജിതിൻ ഒന്നാം സ്ഥാനം നേടി. നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ്, പടന്നക്കാട് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഫ്ലാഷ് മോബ് മത്സരത്തിൽ സനാതന ആർട്സ് ആൻഡ് സയൻസ് കോളേജ് കോട്ടപ്പാറ ഒന്നാം സ്ഥാനവും , നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ്, പടന്നക്കാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി . ജില്ലാ ടി ബി ഓഫീസർ ഡോ. സന്തോഷ് കെ , ഡിസ്ട്രിക്‌ട് എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർമാരായ പ്രശാന്ത് സയന, ടെക്‌നിക്കൽ അസിസ്റ്റൻഡ് ചന്ദ്രൻ എം , ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രകാശൻ ചന്തേര , സിജോ ജോസ് എന്നിവർ സംസാരിച്ചു

No comments