Breaking News

സംസ്ഥാന അമേച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പ്: കാസർകോട് ജില്ലാ ടീം റെഡി; ജഴ്സി നൽകി.

സംസ്ഥാന അമേച്വർ ബോക്സിങ് ചാമ്പ്യൻഷിപ്പ്: കാസർകോട് ജില്ലാ ടീം റെഡി; ജഴ്സി നൽകി. നാളെ മുതൽ 11 വരെ പാലക്കാട് പങ്കജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സംസ്ഥാന ജൂണിയർ, യൂത്ത് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കാസർഗോഡ് ജില്ലയ്ക്ക് വേണ്ടി മാറ്റുരയ്ക്കുന്ന പ്രതിഭകളുടെ ടീം രൂപീകരണവും,ജേഴ്സി വിതരണവും കാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ജില്ല ബോക്സിംഗ് ടീം സിക്രട്ടറി കെ.ജെ സെബാസ്റ്റ്യൻ ചടങ്ങ് ഉൽഘാടനം ചെയ്തു.ജില്ല ബോക്സിംഗ് വൈസ് പ്രസിഡണ്ട്മാരായ ബി.എസ്. രേഖ,അജയ് കുമാർ നെല്ലിക്കാട്ട്,മുൻ ബോക്സർ നൗഷീം,നാരായണൻ കുട്ടി, മനോജ്,ദുർഗ്ഗാ ഹയർ സെക്കൻഡറി ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ വിജയകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു. ടീമിനുള്ള ജേഴ്സി കാഞ്ഞങ്ങാട് ക്രിക്കറ്റ് ക്ലബ്ബ്,പി ജി ബി വെജിറ്റബിൾസ്, ഇൻസ്റ്റാ ബേക്ക് ആൻഡ് കൂൾ, ഐ കാർഡ് ട്രോഫി എന്നിവരാണ് സ്പോൺസർ ചെയ്യുന്നത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കുട്ടികൾക്കും പരിശീലകർക്കും ധരിക്കാനുള്ള ജേഴ്സി മുൻ ബോക്സർ ഷമീം, വിജയകൃഷ്ണൻ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. പരിശീലനത്തിനായി ഗ്രൗണ്ട് അനുവദിച്ച കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻ്റിനുള്ള തങ്ങളുടെ സ്നേഹവും കടപ്പാടും അറിയിച്ചു കൊണ്ടാണ് കുട്ടികളും പരിശീലകരും പാലക്കാട്ടേക്ക് പോയത്.

No comments