സുന്നി മഹല്ല് ഫെഡറേഷൻ - എസ്എംഎഫ് തജ്ദീദ് ഇ മഹല്ല് സോഫ്റ്റ് വെയറിന്റെ നീലേശ്വരം മുൻസിപ്പൽതല ലോഞ്ചിങ് നടത്തി
സുന്നി മഹല്ല് ഫെഡറേഷൻ - എസ്എംഎഫ് തജ്ദീദ് ഇ മഹല്ല് സോഫ്റ്റ് വെയറിന്റെ നീലേശ്വരം മുൻസിപ്പൽതല ലോഞ്ചിങ് നടത്തി.
തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ എസ്എം എഫ് സംസ്ഥാന സെക്രട്ടറി സി.ടി.അബ്ദുൽ ഖാദർ ഹാജി ലോഞ്ചിങ് നിർവഹിച്ചു. മഹല്ല് ഖത്തീബ് അലി അക്ബർ ബാഖവി പ്രാർത്ഥന നടത്തി. ജമാഅത്ത് പ്രസിഡന്റ് കെ.വി.പി.അബ്ദുൽ ഹക്കീം ഹാജി അധ്യക്ഷനായി. സോഫ്റ്റ് വെയർ കോ-ഓർഡിനേറ്റർ കെ.കെ.മുഹമ്മദ് ഷഫീഖ് പ്രസന്റേഷൻ നടത്തി. ഫെഡറേഷൻ തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഇ.എം.കുട്ടി ഹാജി, മുഹമ്മദ് ഷാഫി ഫൈസി,പി.ഹനീഫ ഹാജി, സി.ഒ.കെ. മഹമൂദ് ഹാജി, എസ്.വി.അബ്ദുൽ റാസിഖ്, എൻ.പി.അബ്ദുൽ റസായ് എന്നിവർ സംബന്ധിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി ടി.കെ. നൂറുദ്ദീൻ സ്വാഗതവും സി.എച്ച്. ഹനീഫ നന്ദിയും പറഞ്ഞു. മഹല്ലുകളെ ആധുനികവൽക്കരിക്കുന്നതിനായാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയത്. തൈക്കടപ്പുറം മഹല്ലിലെ എല്ലാ അവശ്യ സേവനങ്ങളും ഇനി സോഫ്റ്റ് വെയർ ഉപയോഗിച്ച് നിർവഹിക്കും.
No comments