49 വര്‍ഷം പഴക്കമുള്ള നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഇന്നു പൊളിച്ചു തുടങ്ങി
പ്രമാദമായ പല കേസുകള്‍ക്കും നിയമനടപടികള്‍ക്കും മൂകസാക്ഷിയായ ജില്ലയിലെ പഴയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ ഓര്‍മയാകുന്നു.
49 വര്‍ഷം പഴക്കമുള്ള നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ കെട്ടിടം ഇന്നു പൊളിച്ചു തുടങ്ങി കെട്ടിടത്തിലെ ചോര്‍ച്ച രൂക്ഷമായതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന പോലീസ് സ്‌റ്റേഷന്‍ ഏറെക്കാലമായി തൊട്ടടുത്ത സിഐ ഓഫീസിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു ചോര്‍ന്നൊലിക്കുന്ന കെട്ടിടം അണ്‍ഫിറ്റ് ആയതിനാലാണ് പൊളിച്ചു മാറ്റുന്നതെന്നു ഇ- ലേലത്തിനായി ജില്ലാ പോലീസ് മേധാവി ഇറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു.
നീലേശ്വരത്തേതുള്‍പ്പെടെ ജില്ലയിലെ 11 പോലീസ് സ്‌റ്റേഷന്‍ കെട്ടിടങ്ങളാണ് പുനർ നിർമാണം കാത്തു കഴിയുന്നത്. ദേശീയപാതയോരത്തെ നീലേശ്വരം പോലീസ് സ്‌റ്റേഷന്‍ 1975 ഓഗസ്‌റ്റ് ഒന്നിനാണ് പണിതത്. പഴക്കമേറിയ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങളാണ് ചിലവഴിച്ചത്. ഇതോടെയാണ് തീര്‍ത്തും അപകടനിലയിലായി ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ ഓരോന്നായി പൊളിച്ചു നീക്കാന്‍ തുടങ്ങുന്നത്.
No comments