വയനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകൾക്കായി നീലേശ്വരത്തും ധനസമാഹരണം
വയനാട്ടിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകൾക്കായി നീലേശ്വരത്തും ധനസമാഹരണം.
നീലേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധോത്തി, ബൾബ് ചലഞ്ച് നടത്തിയാണ് തുക സ്വരൂപിച്ചത്. നീലേശ്വരം നഗരസഭ പ്രതിപക്ഷ നേതാവ് ഇ.ഷജീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനൂപ് ഓർച്ച അധ്യക്ഷനായി. നഗരസഭ കൗൺസിലർ എം.ഭരതൻ, കെ.വി. പ്രസാദ്, എം.കെ. സതീശൻ, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി സി.കെ. രോഹിത്, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, എച്ച്.ആർ. വിനീത്, ശരത് കടിഞ്ഞിമൂല, ടി.കെ.ശ്രീനി, സിജോ അമ്പാട്ട്, ഷനീർ കോട്ടിക്കുളം, വിനേഷ് പള്ളിക്കര, സി.ജെ. സഞ്ജയ്, ഗോപിക മേലത്ത്, ആതിര പാലാത്തടം, സി.കെ.ശ്രീരാജ്, ഐ.വി. വിമൽ, കെ. ദീപേഷ്, ഇ പ്രിയേഷ്, ഷാമിൽ എന്നിവർ നേതൃത്വം നൽകി.
No comments