പടന്നക്കാട് നെഹ്റു കോളേജ് ഹിസ്റ്ററി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനി കെ.വി.നാരായണനുമായി സംവദിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ഹിസ്റ്ററി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ സ്വാതന്ത്ര്യ സമര സേനാനി കെ.വി.നാരായണനുമായി സംവദിച്ചു.
ഗോവ വിമോചന സമരത്തിൽ പങ്കെടുത്ത് ഏറ്റു വാങ്ങേണ്ടി വന്ന മർദനത്തെയും ജയിൽവാസത്തെയും കുറിച്ചുള്ള അനുഭവങ്ങൾ അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ഹിസ്റ്ററി ക്ലബ് പ്രസിഡണ്ട് ഡോ.നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. സി.പി.രാജീവൻ ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി അഖിത മനോഹരൻ സ്വാഗതവും എ.ശ്രീഷ നന്ദിയും പറഞ്ഞു. ഡോ.എ.അജേഷ്, ഡോ.സി.എച്ച്.സറഫുന്നിസ, ഡോ.കെ ലിജി, എൽ.കെ. ശരണ്യ എന്നിവർ നേതൃത്വം നൽകി.
No comments