Breaking News

കെ എസ് ടി എ - മികവ് 2024: ട്വിങ്കിൾ ജില്ലാതല ഉദ്ഘാടനം യുബി എം സി ഹൊസ്ദുർഗിൽ നടന്നു

അക്കാദമിക മുന്നേറ്റത്തിനും അദ്ധ്യാപക ശാക്തീകരണത്തിനുമായി കെ എസ് ടി എ ഈ വർഷം വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന മികവ് 2024- അക്കാദമിക മുന്നേറ്റ പരിപാടിയുടെ ഭാഗമായി നാലാംതരം വിദ്യാർത്ഥി കളുടെ ഇംഗ്ലീഷ് ഭാഷാ പOനം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കുന്ന ട്വിങ്കിൾ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഹൊസ്ദുർഗ് യുപിഎം സിസ്കൂളിൽ നടന്നു.ക്ലാസ് റൂം പ്രവർത്തനോടൊപ്പം ഡിജിറ്റൽ വിഭവങ്ങളും ഉൾകൊള്ളിച്ച പഠന പദ്ധതി കുട്ടികൾക്ക് മികച്ച ക്ലാസ് റും അനുഭവം നൽകും വിവിധ സംഘ ,വ്യക്തിഗത പ്രവർത്തനങ്ങൾ ,തിയേറ്റർ പ്രവർത്തനങ്ങൾ ,സാങ്കേതിക വിദ്യ ,സർഗ്ഗാത്മക പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചതാണ് ട്വിങ്കിൾ പ്രോഗ്രാംനടത്തുന്നത്.
ഹൊസ്ദുർഗ്യു ബി എം സിസ്കൂളിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് യു ശാമഭട്ട് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.രാഘവൻ , സംസ്ഥാന നിർവാഹക സമിതിയംഗം കെ ഹരിദാസ് സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എൻ കെ ലസിത,, ജില്ലാ ട്രഷറർ കെ വി രാജേഷ്, ഹെഡ്മാസ്റ്റർ എം.ടി.രാജീവൻ , എസ് എസ് കെ ഡി പി സി വി എസ് ബിജുരാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പ്രകാശൻ സ്വാഗതവും ജോ: സെക്രട്ടറി പി.മോഹനൻ നന്ദിയും പറഞ്ഞു.

No comments