Breaking News

വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ നീലേശ്വരം ഏരിയയിലെ സിഐടിയു ഓട്ടോത്തൊഴിലാളികൾ ആശ്വാസയാത്രയിലൂടെ സ്വരൂപിച്ചത് 1,53,010 രൂപ.

വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ നീലേശ്വരം ഏരിയയിലെ സിഐടിയു ഓട്ടോത്തൊഴിലാളികൾ ആശ്വാസയാത്രയിലൂടെ സ്വരൂപിച്ചത് 1,53,010 രൂപ.
യൂണിയൻ ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയിലങ്ങോളമിങ്ങോളം ഏരിയാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് ആശ്വാസ യാത്രകൾ നടത്തിയിരുന്നു. നീലേശ്വരം ഏരിയയിൽ നീലേശ്വരം നഗരസഭ, കിനാനൂർ-കരിന്തളം, മടിക്കൈ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ കാരുണ്യയാത്രകൾ നടത്തിയാണ് ഇത്രയും തുക സ്വരൂപിച്ചത്. തുക ജില്ലാ കമ്മിറ്റിക്ക് കൈമാറി. ജില്ലാ പ്രസിഡന്റ് പി.എ.റഹ്മാൻ, സെക്രട്ടറി കെ. ഉണ്ണി നായർ, ട്രഷറർ ടി.വി. വിനോദ് എന്നിവർ ചേർന്ന് നീലേശ്വരം ഏരിയാ സെക്രട്ടറി ഒ.വി.രവീന്ദ്രനിൽ നിന്ന് തുക ഏറ്റുവാങ്ങി -

No comments