നീലേശ്വരം റോട്ടറിയുടെഡിസ്കവറിങ് ഇന്ത്യ ജില്ലാതല ക്വിസ് മത്സരം ഓഗസ്റ്റ് 10 ന്.
നീലേശ്വരം റോട്ടറിയുടെ
ഡിസ്കവറിങ് ഇന്ത്യ ജില്ലാതല ക്വിസ് മത്സരം ഓഗസ്റ്റ് 10 ന്.
രാവിലെ 9.30 മുതൽ നീലേശ്വരം റോട്ടറി ഭവനിലാണ് മത്സരമെന്ന് റോട്ടറി പ്രസിഡന്റ് കെ.എം. രമേശൻ, പ്രോഗ്രാം ചെയർമാൻ വിജേഷ് കുറുവാട്ട്, സെക്രട്ടറി കെ.ജെ.ഫ്ലാബിയൻ എന്നിവർ അറിയിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്ന വിഷയത്തിൽ നടക്കുന്ന മത്സരത്തിലെ ആദ്യ 3 സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. ഹൈസ്കൂൾ വിഭാഗത്തിലെ 2 പേരടങ്ങുന്ന ഒരു ടീമിന് മത്സരക്കാം. പങ്കെടുക്കുന്നവർ ഓഗസ്റ്റ് 6 ന് മുമ്പ് പേര് നൽകണം. ഫോൺ: 9496358676, 9496085311.
No comments