സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ആൺ- പെൺ കുട്ടികളുടെ ടീമിനെ തിരഞ്ഞെടുക്കുന്നതിനായിട്ടുള്ള സെലക്ഷൻ ട്രയൽസ്, ആഗസ്ത് 10ന്
സംസ്ഥാന ബാസ്കറ്റ് ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ, ഇടുക്കി ജില്ലയിലെ വാഴക്കുളത്ത് വെച്ച് 2024 ആഗസ്ത്24 മുതൽ 28 വരെ നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട ജില്ലാ ആൺ- പെൺ കുട്ടികളുടെ ടീമിനെ തിരഞ്ഞെടുക്കുന്നതിനായിട്ടുള്ള സെലക്ഷൻ ട്രയൽസ്, 2024 ആഗസ്ത് 10 ശനിയാഴ്ച രാവിലെ 10.30 മണിക്ക് രാജപുരംസെന്റ് പയസ് ടെൻത്ത് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും'. 1.1.2008നോ അതിനു ശേഷമോ ജനനതീയതിയുള്ള കുട്ടികൾ 9995116221 ,9961281960 എന്നി നമ്പറിൽ പേര് രജിസ്ടർ ചെയ്ത്, ജനന തീയ്യതി തെളിക്കുന്ന സർട്ടിഫിക്കറ്റ്, സ്പോർട്സ് കിറ്റ് എന്നിവയുമായി സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ബാസ്ക്കറ്റ് ബോൾ സെക്രട്ടറി ചന്ദ്രൻ നവോദയ അറിയിച്ചു.
No comments