ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി ഏകദിന രാമായണ മനനസത്രം നടത്തി.
ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി ഏകദിന രാമായണ മനനസത്രം നടത്തി.
മാവുങ്കാൽ ശ്രീരാമക്ഷേത്രം ഹാളിൽ നടന്ന സത്രം ആലപ്പടമ്പ് അവധൂതാശ്രമം ഗുഹാക്ഷേത്രം ആചാര്യൻ സാധു വിനോദ്ജി ഉദ്ഘാടനം ചെയ്തു. വിചാര കേന്ദ്രം ജില്ലാ പ്രസിഡന്റ് മുരളീധരൻ പാലമംഗലം അധ്യക്ഷനായി. ഭാഗവതാചാര്യനും സാമൂഹ്യ പ്രവർത്തകനുമായ കാനപ്രം ഈശ്വരൻ (രാമായണത്തിലെ ആഗോള രാഷ്ട്രീയം), ആധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ അഡ്വ.വി.എം.കൃഷ്ണകുമാർ (രാമായണത്തിലെ സ്ത്രീ-പുരുഷ ബന്ധങ്ങൾ), എഴുത്തുകാരനും പ്രഭാഷകനുമായ പ്രശാന്ത് ബാബു കൈതപ്രം (രാമായണത്തിലെ സാമൂഹ്യ സമരസത) എന്നിവർ വിഷയാവതരണം നടത്തും. വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ഡോ.കെ.ഐ.ശിവപ്രസാദ് സ്വാഗതവും വൈസ് പ്രസിഡന്റ് സി.പി.രാജീവൻ നന്ദിയും പറഞ്ഞു.
No comments