Breaking News

കേരള കർഷക സംഘം നീലേശ്വരം വില്ലേജ് കൺവെൻഷൻ ചിറപ്പുറം മുനിസിപ്പൽ വായനശാല ഹാളിൽ ചേർന്നു.

കേരള കർഷക സംഘം നീലേശ്വരം വില്ലേജ് കൺവെൻഷൻ ചിറപ്പുറം മുനിസിപ്പൽ വായനശാല ഹാളിൽ ചേർന്നു.
കാസറഗോഡ് ജില്ലാ കമ്മിറ്റി അംഗം പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. പി.വി.കുഞ്ഞിരാമൻ മാസ്റ്റർ അധ്യക്ഷനായി. എ.വി.സുരേന്ദ്രൻ, കെ.വി. അഭിലാഷ്, ഒ.വി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പി.പി.ദാമോദരൻ സ്വാഗതം പറഞ്ഞു. പടി.വി. അനിൽകുമാർ, കെ. പവിത്രൻ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. പട്ടേന വലിയതോട് മുക്കുണ്ട് മുതൽ ചിറപ്പുറം പാലക്കാട്ട് വയൽ തോടിന് ട്രാക്ടർ വേ നിർമിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികൾ: പി.വി.കുഞ്ഞിരാമൻ മാസ്റ്റർ (പ്രസിഡന്റ്), കെ.പവിത്രൻ (വൈസ് പ്രസിഡന്റ്), പി.പി.ദാമോദരൻ (സെക്രട്ടറി), പി.വി. രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി).

No comments