Breaking News

ചായ്യോത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി മടിക്കൈ സ്വാദേശി പിടിയിൽ.

ചായ്യോത്ത് വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി മടിക്കൈ സ്വാശി പിടിയിൽ.
കെ.എൽ. 13 എഎൻ 5205 നമ്പർ കാറിൽ കടത്തിയ 750 ഗ്രാം കഞ്ചാവുമായി മടിക്കൈ നാന്തംകുഴി നല്ലംകുഴി വീട്ടിൽ മനോജ് തോമസിനെയാണ് ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. ദിലീപ് അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഡിജിത്ത്, ശൈലേഷ് കുമാർ, കെ.വി.ഷാജി, വനിതാ സിഇഒ സരിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

No comments