ബിരിക്കുളം പി.ഗോവിന്ദപ്പിള്ള സ്മാരക വായനശാല ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വയോജന, വനിതാവേദി സംഗമവും നടത്തി.
ബിരിക്കുളം പി.ഗോവിന്ദപ്പിള്ള സ്മാരക വായനശാല ഗ്രന്ഥാലയം വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വയോജന, വനിതാവേദി സംഗമവും നടത്തി.
വായനാ പക്ഷാചരണത്തിന്റെ ഭാഗമായാണ് പരിപാടികൾ നടത്തിയത്. വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എ.ആർ.സോമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.എ. രവീന്ദ്രൻ അധ്യക്ഷനായി എഴുത്തുകാരനും കവിയുമായ സതീശൻ ബഷീർ അനുസ്മരണം നടത്തി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച എ.വി.കൂടോൽ, ടി.എ. കാർത്യായനി, കമലാക്ഷി, ലക്ഷ്മിക്കുട്ടി, ആർദ്ര എന്നിവരെ അനുമോദിച്ചു. എം.പി.സുരേഷ് കുമാർ, അനീഷ് എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി രത്നാകരൻ പ്ലാത്തടം സ്വാഗതവും ലൈബ്രറിയൻ മിനി നന്ദിയും പറഞ്ഞു.
No comments