Breaking News

കടിഞ്ഞിക്കടവ് ശ്രീ ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദേവിക്ക് മീൻ കോ സമർപ്പിച്ചു.

നീലേശ്വരം മന്നൻപുറത്തു കാവ് കലശ മഹോത്സവത്തിന്റെ ഭാഗമായി കടിഞ്ഞിക്കടവ് ശ്രീ ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് ദേവിക്ക് മീൻ കോ സമർപ്പിച്ചു.
മുകയ സമുദായക്കാരുടെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണിത്. 7 മീൻ വീതം കോർത്തുകെട്ടിയ 7 കോവയാണ് സമർപ്പിച്ചത്. മീൻ കോവകൾ തണ്ടിൽ കെട്ടി ചുമലിലേറ്റി ആർപ്പുവിളികളോടെ ഘോഷയാത്രയായാണ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് മീൻ കോവ കലശോത്സവ സന്നിധിയിലെത്തിയത്. ആചാര സ്ഥാനികരും ക്ഷേത്ര ഭാരവാഹികളും നേതൃത്വം നൽകി. നിരവധി ഭക്തരും സമുദായാംഗങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. മീൻ കോവയിൽ വലിയ മീനുകൾ അടങ്ങിയ 2 കോവ ഉണക്കി ഒരു വർഷക്കാലം കാവിലമ്മയ്ക്ക് നേദിക്കും. മറ്റു കോവകൾ ക്ഷേതത്തിലെ പാരമ്പര്യ അവകാശികൾക്കും കോലധാരികൾക്കും വീതിച്ചു നൽകും.

No comments