കോട്ടപ്പുറം സ്കൂളിൽ അധ്യാപക ഒഴിവ്
നീലേശ്വരം കോട്ടപ്പുറം സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിൽ അധ്യാപക ഒഴിവുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനായി നാളെ ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തും. ഹയർസെക്കന്ററി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജൂനിയർ അറബിക്ക് അധ്യാപകനെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നാളെ രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിലാണ്. രണ്ട് ഇന്റർവ്യൂകളിലും പങ്കെക്കാൻ താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
No comments