കെ. ആർ. കണ്ണനെ അനുസ്മരിച്ചു
സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ. ആർ.കണ്ണന്റെ മൂന്നാം ചരമവാർഷിക ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു.
പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കാസറഗോഡ് ഡിസിസി ജനറൽ സെക്രട്ടറി മാമുനി വിജയൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ , നേതാക്കളായ എം. രാധാകൃഷ്ണൻ നായർ, നഗരസഭ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ഇ ഷജീർ, സി.വിദ്യാധരൻ, പി.പുഷ്ക്കരൻ, സി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.

No comments