കലശ മഹോത്സവ ചടങ്ങുകളുടെ ഭാഗമായി ചാത്തമത്തെ നിടുംകൈ തറവാട്ടിൽ നിന്ന് തെക്കേ കളരിയിലേക്ക് കള്ള് കൊണ്ടുപോയി.
നീലേശ്വരം മന്നൻപുറത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്നു വൈകുന്നേരം നടക്കുന്ന കലശ മഹോത്സവ ചടങ്ങുകളുടെ ഭാഗമായി ചാത്തമത്തെ നിടുംകൈ തറവാട്ടിൽ നിന്ന് തെക്കേ കളരിയിലേക്ക് കള്ള് കൊണ്ടുപോയി.
ക്ഷേത്രപാലകനീശ്വരന്റെ കളരി എന്നറിയപ്പെടുന്ന തെക്കേ കളരിയുടെ അവകാശികളാണ് നിടുംകൈ തറവാട്. 5 മൺപാത്രങ്ങളിൽ നിറച്ച് വാഴയിലപ്പൊതി കെട്ടിയൊരുക്കുന്ന കള്ള് തറവാട്ടിലെ 5 വാല്യക്കാരാണ് തലയിലേന്തി കളരിയിലെത്തിക്കുന്നത്. പുറത്തേ കലശത്തിലെ തെയ്യക്കോലങ്ങൾക്കൊപ്പം തെക്കേ കളരിയിലെ വാല്യക്കാർ എഴുന്നള്ളിക്കുന്ന കലശകുംഭത്തിലേക്കുളളതാണ് ഇത്. തെക്കേ കളരിയിൽ നിന്ന് 5 സ്ത്രീകളാണ് ഇത് മന്നൻ പുറത്തുകാവിൽ എത്തിക്കുക.
No comments