Breaking News

മധു ചീമേനിയുടെ വാർ മ്യൂസിയം

ചീമേനി മുണ്ട്യ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെത്തിയവർക്ക് വിസ്മയം പകർന്ന് മധു ചീമേനിയുടെ സാക്ഷ്യം വാർ മ്യൂസിയം.
കാങ്കോൽ റോഡിൽ ഒരുക്കിയ വാർ മ്യൂസിയം ഉദ്ഘാടനം ചെയ്തത് കൂത്തുപറമ്പ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.വി.വേണുഗോപാലാണ്. യുദ്ധവിരുദ്ധ ഫോട്ടോ പ്രദർശനത്തിനൊപ്പം യുദ്ധവിരുദ്ധ പ്രവർത്തനങ്ങളിലൂടെയും നേരത്തേ ശ്രദ്ധ നേടിയയാളാണ് മധു ചീമേനി. യുദ്ധവിരുദ്ധ ഫോട്ടോ പ്രദർശനത്തിനൊപ്പം ഇന്ത്യൻ പട്ടാളക്കാരുടെ യുദ്ധ ജീവിതത്തിന്റെ ധീരതയാർന്ന ഒരേടായും പ്രദർശനം മാറുന്നു. എ.കെ. 47 തുടങ്ങി വിവിധ മോഡൽ തോക്കുകൾ, പിസ്റ്റലുകൾ, മരുഭൂമിയിൽ ഉപയോഗിക്കുന്ന വാട്ടർ ബോട്ടിൽ, യുദ്ധ കപ്പലുകൾ കെട്ടി നിർത്താൻ ഉപയോഗിക്കുന്ന ഷിപ്പ് റോപ്പുകൾ, ബുള്ളറ്റ് പ്രൂഫുകൾ, മിലിട്ടറി ബാഗുകൾ, ബോംബ് മാതൃകകൾ, പട്ടാളക്കാരെ തിരിച്ചറിയാനുള്ള സൈനിക ടാഗുകൾ, ഫോട്ടോ പ്രദർശനം, സെൽഫി കോർണറുകൾ എന്നിവയും പ്രദർശനത്തിൽ ഉണ്ട്. ഷിജിൽ (സിആർപിഎഫ്), സുബേദാർ പി.വി. കമലാക്ഷൻ തുടങ്ങിയ ഓഫീസർമാരും പൗര പ്രമുഖരും പ്രദർശനോദ്ഘാടനത്തിൽ പങ്കെടുത്തിരുന്നു.

No comments