ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി നടത്തുന്ന വേദാന്തപ്രഭാഷണ പരമ്പര തുടങ്ങി.
ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം സ്ഥാനീയ സമിതി നടത്തുന്ന വേദാന്തപ്രഭാഷണ പരമ്പര തുടങ്ങി.
ആധ്യാത്മിക പ്രഭാഷകൻ കാഞ്ഞങ്ങാട് രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സനാതനധർമ പുന:സ്ഥാപനത്തിൽ ശ്രീമദ് ശങ്കരാചാര്യ ഭഗവദ്പാദരുടെ സംഭാവന എന്ന വിഷയത്തിൽ പ്രഭാഷണവും നടത്തി. സ്ഥാനീയ സമിതി പ്രസിഡന്റ് പി.മാധവൻ അധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രം ജില്ലാ അധ്യക്ഷൻ മുരളീധരൻ പാലമംഗലം പ്രസംഗിച്ചു. പി.മോഹൻ ബാബു സ്വാഗതവും ജി.അരുൺ ദാസ് നന്ദിയും പറഞ്ഞു. പ്രതിമാസം കാഞ്ഞങ്ങാട്ട് നടത്തുന്ന പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9961660413 എന്ന നമ്പറിൽ ബന്ധപ്പെടണം.
No comments