Breaking News

അനുമോദിച്ചു

ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയ കാട് ആരത് എന്ന കവിതയെഴുതിയ ബളാൽ അത്തിയടുക്കത്തെ പ്രകാശൻ ചെന്തളത്തെ കെഎസ് യു കാഞ്ഞങ്ങാട നിലയാജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു.
ഒൻപതാം ക്ലാസിൽ പഠനം നിർത്തി കൂലിപ്പണിക്കിറക്കിയതാണ് പ്രകാശൻ. കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ ഉപഹാരം സമ്മാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജർമിയ ബെൻ ഡാനിയൽ, കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ കമ്പല്ലൂർ, ജില്ലാ സെക്രട്ടറി കെ. ആശിഷ്, ഹരി എന്നിവർ സംബന്ധിച്ചു.

No comments