Breaking News

വായന വെളിച്ചം അഞ്ചാം ഘട്ട സംഗമം നടത്തി

ലൈബ്രറി കൗൺസിൽ വായനാ വെളിച്ചം പരിപാടിയുടെ ഭാഗമായി നീലേശ്വരം തെരു സാമൂഹ്യക്ഷേമ വായനശാല ഗ്രന്ഥാലയത്തിൽ അഞ്ചാംഘട്ട സംഗമം നടത്തി.
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഇ.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.സി. രാജൻ കുട്ടികളുമായി സംവദിച്ചു. വായനശാല സെക്രട്ടറി എ.വി.നാരായണൻ മാസ്റ്റർ പരിപാടിക്ക് ആശംസകൾ നേർന്നു. വായന വെളിച്ചം കൺവീനർ സൗമ്യ കണ്ണൻ സ്വാഗതവും വായനശാല ജോയിന്റ് സെക്രട്ടറി കെ.ടി. ഭരതൻ നന്ദിയും പറഞ്ഞു. ബാലവേദി അംഗങ്ങൾ ആസ്വാദനക്കുറിപ്പ്, ചിത്രരചന എന്നിവ അവതരിപ്പിച്ചു. കടങ്കഥകളും കുസ്യതി ചോദ്യങ്ങളുമായി സംഗമം സജീവമാക്കി.

No comments