Breaking News

മഹാകവി പി കവിതാ പുരസ്‌കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

മഹാകവി പി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മഹാകവി പി കവിതാ പുരസ്കാരം കവി ദിവാകരൻ വിഷ്ണുമംഗലത്തിന്.
ഇദ്ദേഹത്തിന്റെ അഭിന്നം എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അർഹമായത്.
20,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. പി സ്മാരക ട്രസ്റ്റ് ചെയർമാൻ കവിയും ഗാനരചയിതാവുമായ കെ.ജയകുമാർ, ട്രസ്റ്റ് അംഗം പ്രമുഖ സാഹിത്യ നിരൂപകൻ ഇ.പി.രാജഗോപാലൻ, കവി ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്. മഹാകവി പി കുഞ്ഞിരാമൻ നായരുടെ ചരമ വാർഷിക ദിനമായ മെയ് 27 ന് രാവിലെ 10 മണിക്ക് കൂടാളി ഹയർസെക്കന്ററി സ്കൂളിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ കെ. ജയകുമാർ അവാർഡ് സമ്മാനിക്കും.

No comments