സസ്യ വളർച്ചയിൽ സൂക്ഷ്മജീവികളുടെ പങ്ക് എന്ന വിഷയത്തിലുള്ള ദേശീയ പ്രഭാഷണ ശിൽപശാല
സസ്യ വളർച്ചയിൽ സൂക്ഷ്മജീവികളുടെ പങ്ക് എന്ന വിഷയത്തിലുള്ള ദേശീയ പ്രഭാഷണ ശിൽപശാല പടന്നക്കാട് കാർഷിക കോളേജിൽ തുടങ്ങി.
ബിരുദ - ബിരുദാനന്തര വിദ്യാർത്ഥികളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയെന്നതാണ് ശിൽപശാലയുടെ ലക്ഷ്യം. കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ഒരു കോളേജിൽ ആദ്യമായി ദേശീയ ശാസ്ത്ര അക്കാദമികൾ നടത്തുന്ന പ്രഭാഷണ ശിൽപശാലയാണിത്. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (ന്യൂഡൽഹി), നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യ (പ്രയാഗ് രാജ്), ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബെംഗളൂരു) എന്നീ ശാസ്ത്ര അക്കാദമികളുടെ നേതൃത്വത്തിൽ ഹോളോജീനോം എന്ന നൂതന ഗവേഷണ മേഖലയിലാണ് പ്രഭാഷണ പരിപാടി. ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സീനിയർ പ്രൊഫസർ ഡോ.ഉമാ ശങ്കർ ശിൽപശാല ഉദ്ഘാടനം ചെയ്തു. പടന്നക്കാട് കാർഷിക കോളേജ് ഡീൻ ഡോ.ടി. സജിതാ റാണി അധ്യക്ഷത വഹിച്ചു. ഡോ.കെ.എം. ശ്രീകുമാർ പ്രസംഗിച്ചു. ശിൽപശാല കോ-ഓർഡിനേറ്റർ ഡോ.ധന്യ ലക്ഷ്മി സ്വാഗതവും സംഘാടക സമിതി അംഗം ഡോ.കെ.വി.സുമേഷ് നന്ദിയും പറഞ്ഞു. കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികളും യുവ ഫാക്കൽറ്റി അംഗങ്ങളും ഉൾപ്പെടെ 125 ൽ അധികം പേരാണ് ശിൽപശാലയിൽ പങ്കെടുക്കുന്നത്. നാളെ സമാപിക്കും.
No comments