മഡിയൻ കൂലോം കലശം:ഓലകൊത്തൽ ചടങ്ങ് നടത്തി.
മഡിയൻ കൂലോം കലശ മഹോത്സവത്തിന് 3 നാൾ മാത്രം ശേഷിക്കെ ആചാരപ്പെരുമയിൽ ഓലകൊത്തൽ ചടങ്ങ് നടത്തി. അടോട്ട് കളരിയിൽ നടന്ന ഓലകൊത്തൽ ചടങ്ങിൽ ആചാരസ്ഥാനികരും മൂത്തേടത്ത് കുതിര് ദേവസ്ഥാന ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കിഴക്കുംകര എളേടത്ത് കുതിരിലും ഓല കൊത്തൽ ചടങ്ങ് നടന്നു. ദേവസ്ഥാനം കളരിക്കൽ തറവാട്ടിലാണ് ഓലകൊത്തലും അനുബന്ധ ചടങ്ങുകളും നടന്നത്. മെയ് 24, 25 തീയതികളിലാണ് കലശോത്സവം. 24 ന് അകത്തേ കലശവും 25 ന് ആയിരങ്ങൾ എത്തുന്ന ആഘോഷമായ പുറത്തേ കലശവും നടക്കും. കലശച്ചന്തയുമുണ്ടാകും.
No comments