പ്രഭാഷണ ശിൽപശാല
പടന്നക്കാട് കാർഷിക കോളേജ് ഇതാദ്യമായി 3 ദേശീയ ശാസ്ത്ര അക്കാദമികൾ നേതൃത്വം നൽകുന്ന ദേശീയ പ്രഭാഷണ ശിൽപശാലക്ക് ഒരുങ്ങുന്നു.
കാർഷിക സർവകലാശാലയുടെ ഭാഗമായ ഒരു കോളേജിൽ ആദ്യമായാണ് ദേശീയ ശാസ്ത്ര അക്കാദമികൾ പ്രഭാഷണ ശിൽപശാല നടത്തുന്നത്.
മെയ് 13 മുതൽ 15 വരെയാണ് ശിൽപശാല. ബിരുദ - ബിരുദാനന്തര വിദ്യാർത്ഥികളിൽ ശാസ്ത്ര വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യം. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (ന്യൂഡൽഹി), നാഷണൽ അക്കാദമി ഓഫ് സയൻസസ് ഇന്ത്യ (പ്രയാഗ് രാജ്), ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് (ബെംഗളൂരു) എന്നിവയുടെ നേതൃത്വത്തിൽ സസ്യങ്ങളുടെ വളർച്ചയിൽ സൂക്ഷ്മ ജീവികളുടെ പങ്ക് എന്ന വിഷയത്തിലാണ് ശിൽപശാല. മെയ് 13 ന് രാവിലെ 10 മണിക്ക് ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സീനിയർ പ്രൊഫസർ ഡോ.ഉമാ ശങ്കർ ശിൽപശാല ഉദ്ഘാടനം ചെയ്യും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി മീറ്റിങ്ങുകൾ സംഘടിപ്പിക്കുക, ഗവേഷണ ഫെലോഷിപ്പുകൾ നൽകുക, റിഫ്രഷർ കോഴ്സുകൾ, പ്രഭാഷണ ശിൽപശാലകൾ എന്നിവ സംഘടിപ്പിക്കുക, ശാസ്ത്ര ജേണലുകളിൽ ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ മേഖലകളിലാണ് അക്കാദമിയുടെ പ്രവർത്തനം.
No comments