Breaking News

കുടുംബശ്രീ സംസ്ഥാന കലോത്സവം - പിലിക്കോട്ട്

കുടുംബശ്രീ സംസ്ഥാന കലോത്സവം - അരങ്ങ് 2024 ജൂൺ 7 മുതൽ 9 വരെ പിലിക്കോട്ട് നടക്കും.
സംഘാടക സമിതി രൂപീകരണ യോഗം മെയ് 13 ന് വൈകുന്നേരം 3 മണിക്ക് കാലിക്കടവിലെ കരക്കക്കാവ് ഓഡിറ്റോറിയത്തിൽ ചേരുമെന്ന് കുടുംബശ്രീ കാസറഗോഡ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ അറിയിച്ചു. മേളയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വേദികൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് ക്വട്ടേഷൻ / ടെൻഡർ ക്ഷണിച്ചു. കലോത്സവ വേദികള്‍ ഒരുക്കുന്നതിനും, ഫുഡ് കോര്‍ട്ട്, എക്‌സിബിഷന്‍ ഏരിയ, സ്റ്റാളുകള്‍, ശബ്ദ- വെളിച്ച സംവിധാനം എന്നിവ ഒരുക്കുന്നതിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനുമാണ് യോഗ്യരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍/ടെന്‍ഡര്‍ ക്ഷണിച്ചത്.  ക്വട്ടേഷന്‍/ടെന്‍ഡര്‍ മെയ് 15ന് വൈകീട്ട് മൂന്നിനകം ലഭിക്കണം. മെയ് 16 വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍/ടെന്‍ഡര്‍ തുറക്കും. ഫോണ്‍- 9747534723, 04994-256111.
.........................
ക്വട്ടേഷന്‍/ടെന്‍ഡര്‍ ക്ഷണിച്ചു. 
കലോത്സവ ആവശ്യങ്ങള്‍ക്കായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ യാത്രചെയ്യുന്നതിനായി 5 സീറ്റര്‍ കാര്‍, 7 സീറ്റര്‍ കാര്‍, മിനി ബസ് എന്നീ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍/ടെന്‍ഡര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍/ടെന്‍ഡര്‍ മെയ് 15ന് വൈകീട്ട് മൂന്നിനകം ലഭിക്കണം. മെയ് 16 വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍/ടെന്‍ഡര്‍ തുറക്കും. ഫോണ്‍- 9747534723, 04994-256111.
................
കലോത്സവത്തിന്റെ ചിത്രങ്ങളും സമ്പൂര്‍ണ്ണ വീഡിയോകള്‍ പകര്‍ത്തുന്നതിനും, ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, പ്രമോഷന്‍ വീഡിയോസ് ചിത്രീകരണം, കമാനങ്ങള്‍ സ്ഥാപിക്കുന്നത്,ഇന്‍സ്റ്റാളേഷന്‍ മറ്റ് പ്രചരണം നടത്തുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനുമായി യോഗ്യരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍/ടെന്‍ഡര്‍ ക്ഷണിച്ചു. ക്വട്ടേഷന്‍/ടെന്‍ഡര്‍ മെയ് 15ന് വൈകീട്ട് മൂന്നിനകം ലഭിക്കണം. മെയ് 16 വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍/ടെന്‍ഡര്‍ തുറക്കും. ഫോണ്‍- 9747534723, 04994-256111.

No comments