Breaking News

എസ്എസ്എൽസി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

എസ്എസ്എൽസി ഉന്നത വിജയം നേടിയ നീലേശ്വരം നഗരസഭയിലെയും സമീപങ്ങളിലെയും വിദ്യാർത്ഥികളെ അനുമോദിച്ചു.
ട്യൂഷൻ സെന്ററും മെഡിക്കൽ - എൻജിനിയറിങ് പരിശീലന സ്ഥാപനവുമായ മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആണ് അനുമോദനമൊരുക്കിയത്. നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡയറക്ടർമാരായ അരുൺ കൃഷ്ണൻ, പ്രദീപ് നമ്പ്യാർ, എ.കെ.രഞ്ജിത് തുടങ്ങിയവർ പ്രസംഗിച്ചു. പി.ആതിര സ്വാഗതവും വിനയ വിജയൻ നന്ദിയും പറഞ്ഞു. പ്രവേശനം ആഗ്രഹിക്കുന്നവർ 9400609901, 9400609902 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഡയറക്ടർമാർ അറിയിച്ചു.

No comments