Breaking News

കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനോത്സവം നടത്തി.

കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനോത്സവം നടത്തി.
ബാൽവാടികയിലും ഒന്നാം ക്ലാസിലുമായി പ്രവേശനം ലഭിച്ച കുരുന്നുകൾക്കായാണ് പ്രവേശനോത്സവം നടത്തിയത്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയും ചലച്ചിത്ര നടനുമായ സിബി തോമസ് മുഖ്യാതിഥിയായി. ജീവിതത്തിലുണ്ടാകുന്ന പരാജയങ്ങൾ സമചിത്തതയോടെ കുഞ്ഞുങ്ങൾ ഉൾക്കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രക്ഷിതാക്കളെയും അധ്യാപകരെയും അദ്ദേഹം ഉദ്ബോധിപ്പിച്ചു. പ്രിൻസിപ്പൽ എൻ.ജയശ്രീ സ്വാഗതവും സി.കെ.ബിന്ദു നന്ദിയും പറഞ്ഞു.

No comments