നീലേശ്വരം മരക്കാപ്പ് കടപ്പുറത്ത് മഴക്കാലപൂർവ ശുചീകരണം നടത്തി
എൻസിസി 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിറ്റ് നീലേശ്വരം മരക്കാപ്പ് കടപ്പുറത്ത് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനീത് സാഗർ അഭിയാൻ നടത്തി.
രണ്ട് കിലോമീറ്റർ ദൂരത്തിൽ കാലോരത്തുനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. പടന്നക്കാട് മുതൽ മരക്കാപ്പ് കടപ്പുറം വരെ സമുദ്രതീര സംരക്ഷണ ബോധവൽക്കരണ റാലി നടത്തി. കാഞ്ഞങ്ങാട് നഗരസഭ വാർഡ് കൗൺസിലർ കെ.കെ.ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. അണ്ടർ ഓഫീസർ എൻ. നന്ദ കിഷോർ സ്വാഗതവും ഫിസ നൗറീൻ പരീത് നന്ദിയും പറഞ്ഞു. വി.വി.നന്ദന, ഗോപിക രവീന്ദ്രൻ, നന്ദന നാരായണൻ, പ്രണവ് പൊതുവാൾ, ഗോപിക വസന്ത, വി.അഞ്ജലി, ദേവിക വസന്ത, ധനുഷ് കെ പ്രസാദ്, സി.ദീക്ഷിത് എന്നിവർ നേതൃത്വം നൽകി. ആവാസ വ്യവസ്ഥയെ ഹാനികരമായി ബാധിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കടൽത്തീരത്ത് നിക്ഷേപിക്കുന്നതിനെതിരെ ബോധവൽക്കരണം നടത്തുന്നതിനാണ് എൻസിസിയുടെ ആഭിമുഖ്യത്തിൽ രാജ്യവ്യാപകമായി പുനീത് സാഗർ അഭിയാൻ സംഘടിപ്പിക്കുന്നത്. രണ്ടു മണിക്കൂർ കൊണ്ട് ആറ് ചാക്കുകളിലായി രണ്ട് ക്വിൻ്റൽ പ്ലാസ്റ്റിക് മാലിന്യമാണ് കടൽത്തീരത്ത് നിന്ന് കാഡറ്റുകൾ ശേഖരിച്ചത്.
No comments