Breaking News

അപൂർവ തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന ചന്തേര കപോതനില്ലം കളിയാട്ടത്തിനൊരുങ്ങി.

അപൂർവ തെയ്യക്കോലങ്ങൾ കെട്ടിയാടുന്ന ചന്തേര കപോതനില്ലം കളിയാട്ടത്തിനൊരുങ്ങി.
20 വർഷത്തെ ഇടവേളയ്ക്ക് ശേഷം മെയ് 27, 28 തീയതികളിലാണ് കളിയാട്ടം. മലബാറിലെ പ്രശസ്ത താന്ത്രിക കുടുംബമായ കപോതനില്ലം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം മേൽശാന്തി കുടുംബവുമാണ്. വിന്ധ്യാചലത്തിലായിരുന്ന ഇവരെ പരശുരാമൻ മേൽശാന്തി പദവി നൽകി ചന്തേരയിൽ കുടിയിരുത്തിയെന്ന് ഐതിഹ്യം.കളിയാട്ടത്തോടനുബന്ധിച്ച് 26 ന് രാവിലെ 10.30 ന് ചന്തേര ഗ്രാമത്തപ്പൻ ക്ഷേത്രത്തിൽ നിന്നു കലവറ നിറക്കൽ ഘോഷയാത്ര. രാത്രി 7 മണിക്ക് സുവനീർ പ്രകാശനം, നൃത്തന്യത്യ ങ്ങൾ. 27ന് വൈകുനേരം 5.30-ന് കളിയാട്ടാരംഭം. രണ്ടു ദിവസങ്ങളിലായി മന്ത്രമൂർത്തികളായ തുളുക്കോലം, ഭൈരവൻ, തീക്കുട്ടി ശാസ്തൻ, പൂക്കുട്ടി ശാസ്തൻ, പര മക്കാളി, കരിംകുട്ടി ശാസ്തൻ, ഗുളികൻ, ധൂമം തുടങ്ങി അപൂർവങ്ങളായ 14 തെയ്യങ്ങൾ അരങ്ങിലെത്തും.
ഇല്ലത്തെ ദേവിയായ കവടിയങ്ങാനത്ത് രക്തേശ്വരി അരങ്ങിലെത്തിയാൽ വലിയ ഗുരുതി നടക്കും. തുടർന്ന് വളാൽ ഭഗവതി, കൊക്കോട്ട് ഭഗവതി, ഉച്ചൂ ളിക്കടവത്ത് ഭഗവതി, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി തുട ങ്ങിയ തെയ്യങ്ങൾ കെട്ടിയാടും . 27 ന് രാത്രി യും 28ന് ഉച്ചയ്ക്കും അന്നദാനം ഉണ്ടാകും. കപോ തനില്ലത്ത് കുഞ്ഞിരാമൻ നമ്പൂതിരി, സംഘാടകസമിതി ഭാര വാഹികളായ വി.സുധീർ, ഒ.പി. ചന്ദ്രൻ, കപോതനില്ലത്ത് പത്മനാഭൻ നമ്പൂതിരി, കപോതനില്ലത്ത് ശ്രീധരൻ നമ്പൂതിരി, പി.പി. ശൈലേഷ് കുമാർ, കെ.ഗോപി, വി.മാധവി, കണ്ണോത്ത് കുഞ്ഞമ്പു, കണ്ണോത്ത് കുഞ്ഞികൃഷ്ണൻ, വി.വി.കാർത്യായനി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

No comments