Breaking News

നീലേശ്വരം പൂവാലംകൈ അങ്കണവാടിയുടെ മതിൽ ഇടിഞ്ഞു വീണു.

ഇന്ന് ഉച്ചയ്ക്കുണ്ടായ കനത്ത മഴയിൽ നീലേശ്വരം പൂവാലംകൈ അങ്കണവാടിയുടെ മതിൽ ഇടിഞ്ഞു വീണു.
അയ്യപ്പൻകോട്ട ക്ഷേത്രത്തിന് സമീപം ഉയർന്ന ഒരു സ്ഥലത്തിനു ചാരെയാണ് അങ്കണവാടി കെട്ടിടം. ഉച്ചയ്ക്ക് 2.30 ഓടെ കനത്ത മഴയ്ക്കിടെയാണ് ഉഗ്രശബ്ദത്തോടെ മതിൽ തകർന്ന് താഴെ അങ്കണവാടി അടുക്കളയ്ക്ക് സമീപത്തേക്ക് വീണത്. ശബ്ദം കേട്ട് ഭയന്ന അങ്കൺ വാടി വർക്കർ പൊടോത്തുരുത്തിയിലെ ടി.വി.ഗിരിജ, ഹെൽപ്പർ വട്ടപ്പൊയിലിലെ കെ.രമ എന്നിവർ കുട്ടികളെയും കൂട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ആകെ 7 വിദ്യാർത്ഥികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 3 പേർ മാത്രമാണ് ഇന്നലെ എത്തിയിരുന്നത്. വിവരമറിഞ്ഞ് നീലേശ്വരം ഐസിഡിഎസ് ഓഫീസർ അനിത, സൂപ്പർവൈസർ സജ്ന, നീലേശ്വരം നഗരസഭ ചെയർ പേഴ്സൺ ടി.വി. ശാന്ത, മരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ, വാർഡ് കൗൺസിലർ ബാലകൃഷ്ണൻ, നഗരസഭ കൗൺസിലർ പി.പി. ലത, ചന്ദ്രമതി ചാത്തമത്ത് എന്നിവർ സ്ഥലത്തെത്തി.

No comments