നീലേശ്വരം കോട്ടപ്പുറത്ത് റോഡിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് ഗതാഗത തടസമുണ്ടായി.
5 മണിയോടെയാണ് സംഭവം. തത്സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കാഞ്ഞങ്ങാട് ഫയർഫോഴ്സ്, നിലേശ്വരം പോലീസ്, കെഎസ്ഇബി അധികൃതർ എന്നിവർ ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ചു മാറ്റി. തുടർന്ന് ഗതാഗതം പുന:സ്ഥാപിച്ചു.
No comments