Breaking News

പടന്നക്കാട് കാർഷിക കോളേജിലെ പൈതൃക മ്യൂസിയം കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

പടന്നക്കാട് കാർഷിക കോളേജിലെ പൈതൃക മ്യൂസിയം കാഞ്ഞങ്ങാട് സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
പത്മശ്രീ പുരസ്കാര ജേതാക്കളായ സത്യനാരായണ ബേളേരി, ഇ.പി.നാരായണൻ എന്നിവരെ ആദരിക്കുകയും ക്കുകയും ചെയ്തു. ഫാം ഓഫീസ് ഹാളിൽ നടന്ന പരിപാടിയിൽ കാർഷിക കോളേജ് ഡീൻ ഡോ.ടി.സജിതാ റാണി അധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം എസ്.സമ്പത്ത്, നാളികേര മിഷൻ അസോസിയേറ്റ് ഡയറക്ടർ ഡോ. ആർ. സുജാത, കാർഷിക എഞ്ചിനിയറിങ് വിഭാഗം മേധാവി ഡോ.പി.കെ. മിനി എന്നിവർ പ്രസംഗിച്ചു. ഡോ.കെ.എം. ശ്രീകുമാർ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ ഡോ.പി.വി. വൈജയന്തി നന്ദിയും പറഞ്ഞു.

No comments