ഓടുന്ന ടാങ്കർ ലോറിയിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്ന് ഇതിലെ ലോഡ് മറ്റ് ടാങ്കറുകളിലേക്ക് മാറ്റാൻ നടപടി.
കാഞ്ഞങ്ങാട് ചിത്താരി ഹിമായത്തുൽ ഇസ്ലാം സ്കൂളിന് എതിർവശത്ത് ഓടുന്ന ടാങ്കർ ലോറിയിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്ന് ഇതിലെ ലോഡ് മറ്റ് ടാങ്കറുകളിലേക്ക് മാറ്റാൻ നടപടി.
മംഗളൂരുവിലെ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നുള്ള വിദഗ്ധർ സ്ഥലത്തെത്തിയാണ് ഇതിന് നടപടി തുടങ്ങിയത്. ഹൊസ്ദുർഗ് തഹസിൽദാറും ഹൊസ്ദുർഗ് പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്ത് നടപടികൾക്കു മേൽനോട്ടം വഹിച്ചു വരികയാണ്. ലോറി നിർത്തിയിട്ട സ്ഥലത്തു നിന്ന് താമസക്കാരെയും കച്ചവടക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. പോലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വിഭാഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണിത്. ഇന്നു രാവിലെയാണ് ഓടിക്കൊണ്ടിരിക്കുന്ന ഗ്യാസ് ടാങ്കറിൽ നിന്ന് ഗ്യാസ് ചോർന്നത്. ഉടൻ ഹൊസ്ദുർഗ് പോലീസും കാഞ്ഞങ്ങാട് ഫയർഫോഴ്സും സ്ഥലത്തെത്തി സ്ഥലത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത് ബ്ലോക് ചെയ്തു. സ്ഥലത്തിന്റെ നിയമനംകാഞ്ഞങ്ങാട് നിന്നു വന്ന വാഹനങ്ങൾ മടിയൻ വെള്ളിക്കോത്ത് റോഡ് വഴി തിരിച്ചു വിടുകയും ചെയ്തു. ഫയർഫോഴ്സ് ആദ്യം ചോർച്ച അടക്കാൻ ശ്രമം നടത്തി. കാര്യമായ ചോർച്ച ശ്രദ്ധയിൽ പെട്ടതോടെ മംഗളൂരുവിലെ വിദഗ്ധരെ വിവരമറിയിച്ചു.
No comments