വൈവിധ്യമാർന്ന പരിപാടികളുമായി നീലേശ്വരം പേരോലിലെ ഓട്ടിസം സെന്റർ.
കുട്ടികൾക്ക് ശാരീരിക, മാനസിക ഉല്ലാസം പകരാൻ വൈവിധ്യമാർന്ന പരിപാടികളുമായി നീലേശ്വരം പേരോലിലെ ഓട്ടിസം സെന്റർ.
ഇന്നു രാവിലെ മുതൽ സ്പീച്ച് - ബിഹേവിയർ തെറാപ്പി, യോഗ എന്നിവയും ഉച്ചയ്ക്ക് കുട്ടികൾക്ക് ആവേശം പകരുന്ന കഥ പറയലും നടത്തി. പടന്നക്കാട് ഹൊസ്ദുർഗ് ബിആർസി യിലെ സ്പെഷ്യലിസ്റ്റ് അധ്യാപകരായ പി.രേഷ്മ, പി. അനിത എന്നിവർ യോഗ തെറാപ്പി നൽകി. സ്പെഷ്യൽ എജ്യുക്കേറ്ററും സൈക്കോളജിസ്റ്റുമായ എം.സുമ പെരുമാറ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് വ്യക്തിഗത കൗൺസിലിങ്ങും വീട്ടിലെ ബിഹേവിയർ പ്രശ്നങ്ങൾ ലഘൂകരിക്കാനായി അധ്യാപകർക്ക് മാർഗ നിർദേശങ്ങളും നൽകി. ഇതിനൊപ്പം സ്പെഷ്യൽ എജ്യുക്കേഷൻ ക്ലാസും നടന്നു.
സിആർസിസി, യു.വി. സജീഷ് വിവിധ മൃഗങ്ങളുടെ മാതൃകകൾ ഉപയോഗിച്ച് കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. സ്വന്തം കഴിവുകൾ ഉപയോഗിച്ച് കുട്ടികളും കഥകൾ പറഞ്ഞു.
No comments