Breaking News

രക്ഷിതാക്കളുടെ സംഗമം നടത്തി

മടിക്കൈ മേക്കാട്ട് ജിവിഎച്ച്എസ്എസിൽ അധ്യയന വർഷാരംഭത്തിനും മുമ്പ് രക്ഷിതാക്കളുടെ സംഗമം നടത്തി.
കുട്ടികളുടെ ശാരീരിക, മാനസിക ആരോഗ്യത്തെയും ബൗദ്ധിക കാര്യങ്ങളെയും കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ കെ.എം. രമേശൻ ക്ലാസ് എടുത്ത ഇരുനൂറിൽ അധികം രക്ഷിതാക്കൾ പങ്കെടുത്ത സംഗമം സജീവമായ ചർച്ചകൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പിടിഎ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രഘു സ്വാഗതം പറഞ്ഞു. എസ്എംസി ചെയർമാൻ സുകുമാരൻ, പിടിഎ പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവരും സംബന്ധിച്ചു.

No comments