പടന്നക്കാട് സി.കെ.നായർ ആർട്സ് ആന്റ് മാനേജ്മെന്റ് കോളേജിന് മുന്നിൽ ധ്യാനബുദ്ധ ശിൽപം ഒരുങ്ങി.
പടന്നക്കാട് സി.കെ.നായർ ആർട്സ് ആന്റ് മാനേജ്മെന്റ് കോളേജിന് മുന്നിൽ ധ്യാനബുദ്ധ ശിൽപം ഒരുങ്ങി. ശിൽപി ചിത്രൻ കുഞ്ഞിമംഗലമാണ്
4 അടി ഉയരത്തിൽ വെങ്കല നിറത്തിൽ ഫൈബർ ശിൽപം ഒരുക്കിയത്. കോളേജ് അങ്കണത്തിൽ, ഉദ്യാനത്തിന് നടുവിലായി മൂന്നടി ഉയരത്തിൽ തീർത്ത ചെങ്കൽ പീഠത്തിന് മുകളിലാണ് ശിൽപം സ്ഥാപിക്കുക. വിദേശ രാജ്യങ്ങളിലടക്കം നിരവധി ശില്പങ്ങൾ ചെയ്ത് ശ്രദ്ധേയനായ യുവശില്പിയാണ് ചിത്രൻ കുഞ്ഞിമംഗലം. ശില്പ - ചിത്രകലാരംഗത്ത് നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രൻ, കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്ക്കൂളിൽ ചിത്രകലാ അദ്ധ്യാപകനാണ്. കിഷോർ കെ.വി., സുദർശൻ, ചിത്ര.കെ എന്നിവർ ശില്പനിർമ്മാണത്തിൽ സഹായികളായി.
No comments