റോഡിൽ നിന്നു കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്സ് സിഐടിയു നേതാവ് നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
റോഡിൽ നിന്നു കളഞ്ഞു കിട്ടിയ പണവും രേഖകളും അടങ്ങിയ പഴ്സ് സിഐടിയു നേതാവ് നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി വെങ്ങാട്ട് ശശിക്കാണ് മാർക്കറ്റ് റോഡിൽ നിന്ന് പണം, 3 എടിഎം കാർഡുകൾ, ആധാർ കാർഡ് എന്നിവയടങ്ങിയ പേഴ്സ് കളഞ്ഞു കിട്ടിയത്. കാർഡുകൾക്ക് ഒപ്പം പണം പിൻവലിക്കുമ്പോൾ ഉപയോഗിക്കേണ്ട പിൻ നമ്പറും ഉണ്ടായിരുന്നു. വെങ്ങാട്ട് ശശി ഉടൻ തന്നെ എല്ലാം കൂടി നീലേശ്വരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ജനമൈത്രി പോലീസിന്റെ സഹായത്തോടെ നീലേശ്വരം നെടുങ്കണ്ടയിലെ അഷ്റഫ് ആണ് ഉടമസ്ഥൻ എന്ന് കണ്ടെത്തി. അഷ്റഫിനെയും വെങ്ങാട്ട് ശശിയെയും സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി ശശിയെക്കൊണ്ടു തന്നെ ഇവ അഷ്റഫിന് കൊടുപ്പിച്ചു. അഷ്റഫ് പാരിതോഷികം നൽകാനുള്ള സന്നദ്ധത അറിയിച്ചെങ്കിലും വെങ്ങാട്ട് സ്നേഹപൂർവം നിരസിച്ചു. പോലീസ് ഉദ്യോഗസ്ഥരും ഇദ്ദേഹത്തെ അഭിനന്ദിച്ചു
No comments